2011 ഫെബ്രുവരി 26, ശനിയാഴ്‌ച

വാഗന്‍ ട്രാജഡി


 
ഇതൊരു കഥയല്ല എന്നാല്‍ യദാര്‍ത്ഥ ജീവിതവുമായി ഇഴപിരിഞ്ഞു കിടക്കുന്ന ഒരു സംഭവവുമായി  ബന്ടപ്പെട്ടു കിടക്കുന്നു ...സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ ഇന്ത്യ എന്നും പാകിസ്താനെ പാകിസ്ഥാനെന്നും വെട്ടിമുരിച്ചതിനുശേഷം നടന്ന ചരിത്രത്തിലെ കറുത്ത പാടായി അവശേഷിക്കുന സംഭവ ബഹുലമായ ആ ചരിത്ര സംഭവം പോലെ ഇതും സംഭവ ബഹുലവുമാനുതാനും ....രണ്ടും നടന്നത് വാഗനിലയതിനാല്‍ ഇതിനും ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തില്‍ ഒരു നിര്‍ണായക സ്ഥാനമുണ്ട്താനും 1947 ലെ സംഭവവും 2004 ലെ കാര്യവുമായി കടലും കടലാടിയം തമ്മിലുള്ള ബന്ധവും ..പാ വേറെ പാപ്പച്ചന്‍ വേറെ, പള്ളി വേറെ പള്ളിക്കൂടം വേറെ ....പീഡനം വേറെ പാമോയില് വേറെ ...ജോസപ്പ് വേറെ മാണി വേറെ അച്ചുമാമ വേറെ പാര്‍ട്ടി വേറെ എന്ന് പറയുന്ന ബന്ധവുമാനുള്ളത് ...  

ഇനി ഞാന്‍ അധികം പറഞ്ഞു നിങ്ങളുടെ ക്ഷമയെ പരീഷിക്കാന്‍ തുനിയുന്നില്ല ....

അന്നൊരു ശനിയാഴ്ച ആയിരുന്നു ...നാലുമണി ആയിട്ടും ബെന്നിയെക്കുരിച്ചൊരു വിവരവും ഇല്ലാത്തതിനാല്‍ സനലും സജിയും കൂടി അവനെ അന്നെഷിചിറങ്ങി...വെള്ളിയാഴ്ച ആറുമണിക്ക്  എറണാകുളത്തുനിന്നും വൈകിട്ടത്തെ പുഷ്പുള്ളില്‍ യാത്ര പറഞ്ഞു പോന്നതാന്നു തങ്ങളുടെ പ്രിയ സുഹൃത്ത് ബെന്നി ...സാദാരണ നടത്താറുള്ള സന്ദ്യവന്ദനം മുല്ലപ്പന്തല്‍ ഷാപ്പില്‍ നിന്നും നടത്തി ഇഷ്ടന്‍ ട്രെയിന്‍ കയറിയതാണ് ...പോകുമ്പോള്‍ തന്നെ നല്ല ഫോമിലായിരുന്നു .....സാദാരണ അവര്‍ ഒരുമിച്ചാണ് ട്രെയിന്യില്‍ തിരികെ യാത്ര എന്നാല്‍ അന്ന് സനലിനും സജിക്കും വേറെ ചില തിരക്കുള്ളതിനാല്‍ അവര്‍ പാതിരാക്കുള്ള വണ്ടിയിലാണ് വന്നത് ..

ശനിയാഴ്ച സാധാരണയായി ഉച്ചയോടുകൂടി ബെന്നി സനലിനെ തിരക്കി എത്തുക പതിവാണ് ...ശനിയാഴ്ചത്തെ പൂത്തോട്ട ഷാപ്പില്‍ മൂന്നിന്മേല്‍ കുറുബാന നടത്ത്താനുല്ലതന്നു .....അതിനും കാണഞ്ഞപ്പോള്‍ സനല്‍ സജിയേം കൂടി ബെന്ന്യേ അന്നെഷിചുച്ചു അവന്റെ വീട്ടില് ‍ചെന്നൂ, വീടിന്റെ അടുത്തെത്തിയപ്പോള്‍ തന്നെ ഒരുമാതിരി ആയുര്‍വേദ ശാലയുടെ അടുത്തൂടെ പോയാലുള്ള നാറ്റം പോലെ..ഒരുതരം കൊഴാമ്പിന്റെയും കഷായതിന്റെം എണ്ണയുടെയും എല്ലാം കൂടിക്കലര്‍ന്ന ന്ന മനം പിരട്ടുന്ന അവസ്ഥ .....കോട്ടക്കല്‍ ആര്യവൈദ്യശാല കാരിക്കൊട്ടെക്ക് മാറ്റിയപോലെ ....വീടിനകത്ത് കയറിയപ്പോള്‍ കണ്ട കാഴ്ച ഏതു വിശാല ഹൃദയന്റെയും മനസ് കല്ലുപോലാക്കാന്‍ പോന്നതായിരുന്നു .....ഒരുമാതിരി ബയോളജി ലാബില്ലേ ടേബിളില്‍ വയറു മുറിച്ചു പിള്ളാരെ പഠിപ്പിക്കാന്‍ കിടത്തിയിരിക്കുന്ന തവളയുടെ രൂപത്തില്‍ ബെന്നി ഒരു ഒറ്റമുറിയന്‍  തോര്തുമുടുത് കിടക്കുന്നു ...ടേബിളിനു ചുറ്റും തവളയുടെ ആന്തരവയവം കണ്ടു പഠിക്കാന്‍ നില്‍ക്കുന പിള്ളേരെ പോലെ അവന്റെ ചേട്ടന്മാരും അവരുടെ ഭാര്യമാരും പിന്നെ അമ്മയും കൂടി ചുറ്റും നിന്ന് എണ്ണയും കുഴമ്പും ദേഹത്ത് പുരട്ടുകയും ഉഴിയുകയും ചെയ്യുന്ന കാഴ്ച കണ്ട അവര്‍ ഞെട്ടിപ്പോയി ...

എടാ ഇന്തെന്തു പറ്റിയെടാ ? ..ഇന്നലെ വൈകിട്ടോടെ ഞങ്ങള്‍ നിന്നെ കണ്ടതാണല്ലോ ഇതെന്താ ഇപ്പൊ ഇങ്ങനെ ...എന്നെല്ലാം അവര്‍ ചോദിച്ചു ...എന്നാല്‍ .ഞാനൊന്നും അറിഞ്ഞില്ലാ ....എന്തൊക്കെയോ എനിക്ക് ചുറ്റും സംഭവിക്കുന്നു ....."അനന്തം അജ്ഞാതം അവര്‍ണനീയം ഈലോക ഗോളം തിരിയുന്ന മാര്‍ഗം അതിന്കലെങ്ങാണ്ടോരിടതിരുന്നു നോക്കുന്ന മര്‍ത്യന്‍ കതയെന്തരിഞ്ഞൂ " എന്നാ ഭാവത്തില്‍ ബെന്നി അവരെ ദയനീയമായി ഒന്ന് നോക്കി ..സനലിനും സജിക്കും അവരുടെ ചോദ്യത്തിന് ബെന്ന്യുടെ ചേട്ടന്മാരും അവരുടെ ഭാര്യമാരും പിന്നെ അമ്മയും ചേര്‍ന്ന് കോറസ് പോലെ പറഞ്ഞു ..ഓ ..അവന്‍ ഒന്ന് പഴത്തൊലി ചവിട്ടി റെയില്‍വേ സ്റ്റേന്റെ പ്ലട്ഫോര്മില്‍ ഒന്ന് വീണൂ...അവര്‍ അവനെ ഒന്ന് നോക്കി..ഇതുള്ളതോ എന്നാ ഭാവത്തില്‍ ....ബെന്നി അവരെ നോക്കി ..ദയനീയംമായി അങ്ങനെ തന്നെ എന്ന് തലയാട്ടീ...ഒരുമാതിരി കൊല്ലാന്‍ കൊണ്ടുപോകുന്ന ആടിനെ പോലെ ...

അവസാനം അമ്മയും ചേട്ടന്മാരും എല്ലാം ബെന്നിയെ കൂടുകാരെ എല്പ്പിച്ചേ മുറിക് പുറത്തു പോയപ്പോള്‍ രണ്ടുപേരും കൂടി അവനോടെ വിശദമായി കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ഒരു വാഗെന്‍ ട്രജടിയുടെ കഥ പുറത്ത് വന്നു ...

തലേന്നു സന്ധ്യക്ക്‌ സനലും സജിയും കൂടി ബെനിയെ ട്രെയിനില്‍ കയറ്റി വിട്ടു...ട്രെയിന്‍ സൌത്ത് സ്റ്റേഷന്‍ വിട്ടപ്പോള്‍ തന്നെ ഫുല്ലയിരുന്നു ...നിന്ന് തിരിയാന്‍ ഇടയില്ല...ബെന്നി സീറ്റ്‌ അന്നെഷിച്ചു അവസാനം ഒരു വാതിലിന്റെ വശത്ത് കൂട് കൂട്ടി നില്‍ക്കുമ്പോള്‍ അവിടെ അനേകം ഇണക്കിളികള്‍ കൂട് വച്ചിരിക്കുന്ന കാഴ്ച അവനെ വല്ലാതെ ഹരം കൊള്ളിച്ചു ...ഇനക്കിളികല്ലുടെ സല്ലാപവും കൊഞ്ചലും കൊഴയലും എല്ലാം കണ്ടും ആസ്വതിച്ചും നിന്ന അവനിലും ഒരു മോഹം കൂടുകൂട്ടി ...
വല്ല സിംഗിള്‍ കിളികളെയും കിട്ടിയിരുന്നെങ്കില്‍ ...ഒരു നെരംപോക്കിനൊരു കൂടും കൂട്ടി നില്കാംആയിരുന്നു ...ട്രെയിന്‍ അങ്ങനെ ത്രിപ്പൂനിത്തുരയും കഴിഞ്ഞങ്ങനെ കര്‍ണ്ണ കടോര ശബ്തത്തില്‍ ഓടിക്കൊണ്ടിരുന്നു ....പുറത്തെ ജാലക കാഴ്ചകള്‍ ബെന്നിയില്‍ വ്യതിയാനം വരുതിക്കൊണ്ടിരുന്നു ....ചിറ്റൂര്‍ കള്ള് അവന്റെ തലമേല്‍ രാസപ്രവര്‍ത്തനം തുടങ്ങി ...ടച്ചിങ്ങ്സ് ആയി കഴിച്ച കപ്പയും മീങ്കറിയും അവനില്‍ പുതിയൊരുന്മേഷം നിറച്ചു ...അങ്ങനെ നില്‍ക്കുമ്പോള്‍ ഒരു സെറ്റ് ഇനക്കിളികളിലെ ആണ്‍കിളി  ..പ്രകൃതിയുടെ വിളികേട്ടു പതിയെ അതിനെ പ്രതിരോധിക്കാനാകാതെ മേചില്പുരം തേടി പോയി ...തന്റെ ആണ്‍കിളിയുടെ അഭാവത്തില്‍...നില്‍ക്കുന്ന പെന്കിളിയെ നോക്കിയപ്പോള്‍ ബെന്നിയിലെ മൃദുല ഹൃദയന്‍ ഉണര്‍ന്നു ...കാക്കയുടെ കൂട്ടില്‍ കയറി മുട്ടയിടുന്ന കുയിലിന്റെ ഭാവത്തില്‍ പതിയെ അടുത്ത കൂടി ..എന്നാല്‍ പെന്കിളി ഒരുമാതിരി ...ചൊറിതണം തട്ടിയെ കുട്ടിയെ പോലെ അവള്‍ കുറച്ചകന്നു നിന്നൂ..എന്നാല്‍ ബെന്നി അവളോട്‌ ചോദിച്ചു എന്താ നീ അവനോടെ മാത്രമേ മിണ്ടൂ ഞാനെത ആണല്ലേ ? ...പഴയ മലയാളം സിനിമയില്‍ നായകന്‍ ഇല്ലാത്ത സമയം നോക്കി നായികയെ പ്രേമിക്കാന്‍ വരുന്ന വില്ലന്റെ ഭാവം ..ആ സമയം കൊണ്ടേ ആങ്കിളി പ്രകൃതി വിരുദ്ധവും ഒക്കെ നടത്തി തിരികെ വന്നു ..അങ്ങനെ അവനും ബെന്നിയും തമ്മില്‍ കോര്‍ത്ത്‌ ...പെന്കിളിയുടെ മുന്നിലിട്ട് ബെന്നി ആണ്‍കിളിയുടെ മര്മത് ഒന്ന് കൊടുത്തു ...അന്കിളിയുടെ കൂടെ വേറെയും ചില കുട്ടികള്‍ കൂടിയുണ്ടായിരുന്നു ഒച്ചയും ബഹളവും കേട്ട അവര്‍ ഓടി വന്നപ്പോള്‍ കണ്ട കാഴ്ച ചെക്കന്‍ കന്യാകുമാരിയില്‍ കായും വച്ച് നില്ക്കുന്നൂ ....ബെന്നി വീണ്ടും അവനെ വിവേകാനന്ദ പാറയിലേക്ക്‌ വിടാന്‍ തയാറായി നില്ക്കുന്നൂ ...ഓടി വന്ന ചില മല്ലന്മാര്‍ ബെന്നിയുടെ മുതുകിലും വയറ്റിലും പിന്നെ കണ്ണി ക്ണ്ടിടതെല്ലാം കേറി ഉഴുതു ...അവസാനം അവര്‍ ബെന്നിയെ കുഴച്ചു മരിച്ചു ചപ്പതിയുണ്ടാക്കാന്‍ പറ്റിയ പരുവത്തില്‍ ആക്കിയിട്ടു ബെന്നിക്കിരങ്ങേണ്ട സ്റ്റേഷനില്‍ ഇരക്കിവിട്ടൂ ....അവന് ഒരുതരത്തില്‍ അവന്റെ വീട്ടില്‍ എത്തിപ്പെട്ടു ..അങ്ങനെ വീണ്ടു ഇന്ത്യ ചരിത്രത്തില്‍ ഒരു വാഗെന്‍ ട്രാജെടി കൂടി എഴുതി ചേര്‍ക്കപ്പെട്ടു