2011 മാർച്ച് 15, ചൊവ്വാഴ്ച

ഏക്കും പാഞ്ചും പിന്നേം ഒരേക്കും പാഞ്ചും ......

HPC  രാജ്യത്തെ വലിയ രണ്ടു പട്ടണങ്ങള്‍ ആയിരുന്നു കമ്പനി മെയിന്‍ ഓഫീസി പടി എന്നറിയപ്പെടുന്ന ടൌണ്ണ്‍ഷിപ്പും പിന്നെ മെയിന്‍ഗെട്ടിനടുത്ത്തുള്ള പോലീസെ സ്ടാഷന്‍ പടിയും...അതിനെ അമ്പലപ്പടി എന്നും വിളിക്കും കാരണം മുടക്കാരി അമ്പലം അവിടെ സ്ഥിതി ചെയ്യുന്നു ...


കമ്പനിയില്ലേ പ്രധാന ദിവ്യന്മാര്‍ സമ്മേളിക്കുന്ന സ്ഥലമ്മാണ് ഓഫീസി പടി.


എന്നാല്‍ അമ്പലപടി എന്ന് പറയുന്ന സ്ഥലം അപ്രധാന ദിവ്യന്മാര്യ്ടെയും പിന്നെ കാരികോട്, കയുരിക്കപടി, ഇരുമ്പയം, തുടങ്ങിയ സ്ഥലങ്ങളിലെ സകല ദിവ്യന്മാരുടെയും ആവാസ കേന്ദ്രം കൂടിയായിരുന്നു..


സീസണ്‍ ആയാല്‍ യൂക്കാളിയും ഈറ്റയും ആയി കൂപ്പില്‍ നിന്നും വരുന്ന നൂറുകണക്കിന് ലോറികളുറെയും അവയുടെ ഡ്രൈവര്‍മാരും കിളികളും പിന്നെ തൊഴിലാളികല്ലും എല്ലാംകൂടി ഒരു തൃശൂര്‍ പൂരത്തിനുള്ള ആളുണ്ടാകും അവിടെ. കമ്പനിയിലെ യന്ത്രങ്ങളുടെ അലര്‍ച്ചയും എല്ലാമായി ഇവിടേം എപ്പോളും ശബ്ദമുഖരിതമായിരിക്കും ...


ഈ നാടിന്റെ ഐഷര്യമായി ഇവിടുത്തെ പോലീസെ സ്റേഷന്‍ നിലനില്ക്കുന്നൂ...മുടക്കാറി അമ്പലത്തിനു എതിര്‍വശത്തായി അമ്പലത്തിലേക്ക് ദര്‍ശനവും നല്‍കി നിക്കുന്ന പൊലിസ്സ് സ്ടാശാന്‍ കണ്ടാല്‍ അമ്പലാത്തിലാണോ പോലീസെ സ്ടാഷനിലാണോ ഭക്താര്‍ ദര്‍ശനം നല്‍കേണ്ടതെന്ന് സംശയം തോന്നും...
വെള്ളൂരെ ക്രാമാസമാധനത്ത്തില്‍ നല്ലൊരു പങ്കു ഈ സ്ഥാപനത്തിളിരുന്നന്നു നിയന്ത്രിക്കുന്നത്‌ ..
കള്ളവും ചതിവും ഇല്ല കൈക്കൂലി എന്ന് പറയുക പോലും ഇല്ലാത്ത പുണ്യ പുരാതനംമായ് പരിപാവനമായ ഒരു പുണ്യസങ്കേതം ആകുന്നു ഇവിടുത്തെ ക്രമസമാധാന പാലക കേന്ദ്രം ...അവിടുത്തെ പോലീസെ കാരാനെങ്കില്‍ പച്ച വെള്ളം പോലും ചവച്ചേ ഇറക്കത്തുല്ല് അത്ര നല്ല ആള്‍ക്കാരും ...പണ്ടിവിടെ ഒരു യേമാന്‍ ഉണ്ട്ടയിരുന്നു ഭയങ്കര ഭക്തനായ മനുഷന്‍  വാദിയോടും പ്രതിയോടും ഉപദേശിച്ചും സോത്രം പറഞ്ഞു ആരോടും പഷഭേദം കാണിക്കാതെയും രണ്ടുകൂട്ടരോടും ചില്ലറ വാങ്ങിയും കേസ് തീര്‍പ്പാക്കുന്ന നല്ല ശമാര്യാക്കാരന്‍.

നാരായണന്‍ ചേട്ടന്റെ മുറുക്കാന്‍ കട, സുഗുണന്‍ചേട്ടന്റെ ചായക്കട, കേശവന്‍ നായരുടെ പലചരക്ക് കട, മണിചേട്ടന്റെ തയ്യല്കട, കറിയാച്ചന്റെ മാടക്കട  എന്ന് വേണ്ട ഒരു നാല്‍ക്കവലക്കാവശ്യമായതെല്ലാം ഒടയതമ്പുരാന്‍ കൃത്യമായി കണക്കുകൂട്ടി തയാരാകിയത് പോലുള്ള ഒരു ഒന്നൊന്നര കവല...
പിന്നെ മേമ്പോടിക്കൊരു കുരിശും തോട്ടിയും, കോട്ടയത്തിനു ജയമെരിക്കും, എറണാകുളത്തിനു 
സിന്‍സിയരിനും  പിരവത്ത്തിനു സെന്റ്‌ ജോര്‍ജിനും വൈക്കത്തിനു ഈശരിക്കും
പോകാന്‍ വന്നവര്‍ കാത്തു നില്‍ക്കുന്ന ബസ്‌ സ്റൊപ്പും എല്ലാം കൂടി എഴഴകാനവിടെ ..

 രാവിലെയും സന്ധ്യക്കും കടിക്കും കുടിക്കുമായി ( ചായും വടയും ) വരുന്നനവരെ നിരാഷപ്പെടുത്തത്തെ സുഗുണന്‍ ചേട്ടന്റെ ചായക്കടയും നിലകൊള്ളുന്നു അവിടുത്തെ മെഗാ കടകളിലോന്നനത് ...ബില്‍ ഗറെസിന്റെ മൈക്രോസോഫ്ട്‌ പോള് ..അംബാനിയുടെ രിലയന്സുപോലെ സുഗുണന്‍ ചേട്ടന്റെ സുക്കുസ് ചായക്കട ...

കമ്പനിയുടെ സെക്യൂരിറ്റി സംവിധാനം കാക്കുന്നത് കേന്ദ്ര വ്യവസായ സുരഷ സേനയാണ്. അവരില്‍ ഏറിയ കൂറും മലയാളം എഴുതാനും കൂട്ടി വായിക്കാനും അറിയാന്‍ വയ്യാത്ത ഹിന്ദിക്കാരും ...അവരുടെ ക്യാമ്പ് ടെമ്പറാരി കൊളോണി എന്നറിയപ്പെടുന്ന കമ്പനിയുടെ കോര്‍ടെഴ്സില്‍ ആയിരുന്നു . എന്നും സന്ധ്യ സമയത്തുള്ള റോള്കാള്ളും കഴിഞ്ഞേ അവിടുത്തെ സേനാംഗങ്ങള്‍ പുറത്ത് പോയി ഒരു ചായയും കടിയും ഒക്കെ പതിവായിരൂന്നു. ഇവര്‍ അവിടെ വന്ന നാളുകള്ളില്‍ അവിടെയുള്ള കടക്കര്‍ക്കെല്ലാം ഭാഷ ഒരു പ്രശ്നമായിരുന്നു കാരണം ക്രയവിക്രയത്ത്തിലെ പ്രധാന കാര്യ പരിപാടിയായ സാമ്പത്തിക കൈമാറ്റ സംവിധാനം ഭാഷ പ്രശ്നം മൂലം തകരാറിലായി. അങ്ങനെ അന്നേ അവിടെ ചെറിയ തോതിലുള്ള സാമ്പത്തിക മാന്ദ്യം അനുഭവിക്കാന്‍ തുടങ്ങി. എന്നാല്‍ സുഗുണന്‍ ചേട്ടന്റെ കടയിലെ റേഡിയോയില്‍ കൂടി കേള്‍ക്കുന്ന തേസാബ് എന്നാ ഹിന്ദി സിനിമയിലെ ഏക്‌ ദോ തീന്‍ എന്നാ ഹിന്ദി പാട്ടെ കേട്ട് അഞ്ചു വരെ പറയാന്‍ പഠിച്ചു.

എന്നാല്‍ അഞ്ചു രൂപയ്ക്കു മുകളിലുള്ള ക്രയവിക്രയം അവിടെയുള്ള കടക്കാര്‍ രണ്ടും മൂന്നും പ്രാവശ്യമായി തവണ വ്യവസ്ഥയില്‍ കൊടുത്തു തവണ വ്യവസ്ഥയില്‍ തുക പറഞ്ഞു കാര്യം സാധിച്ചു.
അങ്ങനെയിരിക്കെ ഒരു സന്ധ്യാ സമയത്തെ അഞ്ചാറു ഹിന്ദിക്കാര് വന്നു സുഗുണന്‍ ചേട്ടന്റെ കടയില്‍ കയറി, സാദാരനയായി ഇവരെ കാണുമ്പോള്‍ ചേട്ടന്‍ പതിയെ അങ്ങിറങ്ങി പോകും പിന്നെ മക്കള് ‍ആരെങ്കിലും  ആകും അവര്‍ക്ക് സപ്ലൈ ചെയ്യുന്നതും കാശു വാങ്ങുന്നതും.
പണ്ടിവര് വന്ന സമയം കടയില്‍ കയറി ചേട്ടനോട് ചോദിച്ചു ഖാന കേലിയ ഖയാ ഹി ? ...
അര്‍ഥം പിടികിട്ടിയ ചേട്ടന്‍ പറഞ്ഞു പുട്ടൂ....പുട്ടെ ......പുട്ടെ........
ക്യാ പുട്ട് ......ഭായീ .....ചോദ്യത്തിനു മുന്നില്‍ പകച്ചു പോയ ചേട്ടന്‍ അവസാനം കഥകളി മുദ്രകള്‍ കാണിച്ചാണ് ഒരുവിതം രക്ഷ പെട്ടത് ... ആയതിനാല്‍ ഇങ്ങനെയുള്ള നിരക്ഷര കുഷികള്‍ വന്നാല്‍ ചേട്ടനങ്ങ് സ്കൂട്ടാകും ...
എന്നാല്‍ അന്ന് സ്കൂട്ടാകാന്‍ അവസരം കിട്ടുന്നതിനു മുന്‍പേ അവര്‍ കേറി വന്നു. അവരെല്ലാം കൂടി ആറു  ചായയും പിന്നെ കടിയുമായി ആകെ പന്ത്രണ്ടു രൂപയുടെ ബില്ലിനുള്ള ആഹാരം കഴിച്ചു ..കൂട്ടത്തിലുള്ള ജോഗിന്ദര്‍ സിംഗ് വന്നു ചോദിച്ചു സുഗുണ ഭായ് ബില്‍ കിതനാ ? ....ചേട്ടന്റെ മനസ്സില്‍കൂടി ഒരു മിന്നായം വന്നു ...ആകെ പന്ത്രണ്ടു രൂപയുമായി പറയാനാണേല്‍ അഞ്ചു വരെ അരിയത്തുള്ളൂ....എന്റെ മുടക്കാറി ദേവീ കാപ്പാത്തുങ്കോ ....എന്നൊരു നിലവിളിയായിരുന്നു മനസ്സില്‍ ...വെപ്രാളത്തിനിടയില്‍ കൈയില്‍ പന്ത്രണ്ടെന്നു കാനിക്കനാണേല്‍ തോന്നിയുമില്ല ...ഒരുമാതിരി വല്ലാത്ത അവസ്ഥ ...എന്നാല്‍ പെട്ടന്ന് തന്നെ ചേട്ടന്റെ തലയില്‍ ഒരു ഐഡിയ കാള്‍ വന്നു ...വാട്ട്‌ ആന്‍ ഐഡിയ സെര്‍ജി എന്ന് പറഞ്ഞു ചേട്ടന്‍ തുക പറഞ്ഞു 


  " എക്കും പാഞ്ചും  പിന്നേം ഒരേക്കും പാഞ്ചും...."

അങ്ങനെ പന്ത്രണ്ടു രൂപക്കുള്ള സാദനം മേടിച്ചാല്‍ ഇങ്ങനെയും പന്ത്രണ്ടിനെ പറയാം എന്ന് ജനം തിരിച്ചറിഞ്ഞു ...

ഇത് കേട്ട ഹിന്ദി വാലകള്‍ ചേട്ടന്റെ അടുത്തെ കൂടുതല്‍ ഹിന്ദി പഠിക്കാന്‍ വന്നു എന്നാന്നു ജന സംസാരം .....




2011 മാർച്ച് 3, വ്യാഴാഴ്‌ച

HPC

HPC എന്ന് പറയുമ്പോള്‍ ഈ ദേശം എവിടെയാണെന്നും ഇങ്ങനൊരു നാട് നമ്മുടെ കൊച്ചു കേരളത്തില്‍ ഉണ്ടോ 
എന്ന് സന്ദേഹിക്കുന്ന സന്ദേഹികള്‍ക്ക് വേണ്ടി ഞാനാദ്യമേ പറയട്ടെ ..... ഇതൊരു മനോഹരമായ കൊച്ചു ഗ്രാമം....നഗരത്തിന്റെ നരക സ്വോഭാവങ്ങള്‍ ഒന്നും തൊട്ടു തീണ്ടിയിട്ടില്ലാത്ത ...ഗ്രാമത്തിന്റെ നന്മകള്‍ തന്നിലാവോളം നിറച്ച വെള്ളൂര്‍ എന്നാ കൊച്ചു ഗ്രാമാതെക്കുരിചാന്നു ഞാന്‍ പറയുന്നത്...




എച് പീ സീ കഥകള്‍ എഴുതാന്‍ ഞാനാര എച് പീ സീ യുടെ കഥകാരനാനോ  ? ....
നിളയുടെ കഥാകാരന്‍ എന്നൊക്കെ പറയുമ്പോലെ ........എന്നാല്‍ ഒരു സോകാര്യം ഞാന്‍ പറയട്ടെ .....ഞാനെന്ന ഈ ഞാന്‍ ഈ നാട്ടുകാരന്‍ പോലുമല്ല ..എന്നാലും എന്റെ ബാല്യകാലത്തിന്റെ അവസാനവും കൌമാരകാലവും ജീവിച്ച ഈ കൊച്ചു ഗ്രാമം എന്റെ ജീവിതത്തില്‍ അതിയായ സ്വാധീനം ചെലുത്തിയിട്ടുണ്ട് ...


" എന്നാല്‍ ഞാനൊരു കഥയുരചെയ്യാം...
  എന്നുടെ ഗുരുവരനരുളിയ പോലെ ..( എന്നുടെ ഗുരുവരന്‍ അരിവാള്‍ പോലെ..എന്ന് തിരുത്തി വായിക്കാനപേക്ഷ )"...

എന്ന് പറഞ്ഞപോലെ ഇനി നമ്മുക്ക് കഥയുടെ പരിനാമാഗുപ്തിയിലേക്ക് കടക്കാം ,....(അഴീക്കോടന്‍ മാഷ് കണ്ടാല്‍ അടിയുരപ്പ).... 

ചരിത്രവും പുരാണവും പിന്നെ ഭൂമിശാസ്ത്രവും..

കോട്ടയം, എറണാകുളം എന്ന രണ്ടു ശത്രു രാജ്യങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന മുവാറ്റുപുഴ എന്ന 
മഹാനദിക്കരയിലുള്ള കോട്ടയം രാജ്യത്തിലെ ഒരു കൊച്ചു പട്ടണം ആണ് വെള്ളൂര്‍ എന്ന് പറയുന്ന നാട്, ഈ ദേശത്തെ മേവെള്ളൂര്‍ എന്ന പേരിലും അറിയപ്പെടും .....ഈ നാട്ടിലെ ജനങ്ങളെല്ലാം ഇവിടുത്തെ രാജാക്കന്മാര്‍ ആയ്യിരുന്നു ...ആയതിനാല്‍ ഇവിടെ കള്ളവും ഇല്ല ചതിയും ഇല്ല...എള്ളോളം ഇല്ല ഒന്നും തന്നെ ...പിന്നെ അത്യാവശ്യം തട്ടിപ്പും തരികിടെം ആയി നടക്കുന്ന കൊറച്ച്ചുപേര്‍ ‍ അത്രയേ ഉള്ളൂ...ഈ നാടിന്റെ മുഖച്ഛായ ആയി നില്‍ക്കുന്ന കടലാസ് നിര്‍മ്മാണ ശാല ...ഇതിനെ HPC എന്ന പേരില്‍ അരിയ്പ്പെട്ടിരുന്നതിനാലും വെള്ളൂര്‍ രാജ്യത്തിന് വെള്ളൂര്‍ HPC എന്ന പേരും വന്നൂ...ഇവിടെ നിന്നും പത്ര കടലാസ് നിര്‍മ്മിചിരുന്നതിനാല്‍ കോട്ടയത്തെ പത്ര മുത്തശ്ശിമാരും പത്രഅച്ചായന്മാരും അടിക്കാനുള്ള കടലാസ് ( നമ്മുടെ പഴയ മുഖ്യമന്ത്രി നായനാരുടെ ഭാഷയില്‍ ) കാശ് കൊടുത്തും കടം പറഞ്ഞും മേടിച്ചിരുന്നു...അതുകൊണ്ട് ഞങ്ങള്‍ പഠിക്കുന്ന കാലത്ത് കോട്ടയത്ത്‌ താമസിക്കെണ്ടാതായി വന്നാല്‍ ഇവരുമായുള്ള ബന്ധത്താല്‍ മനോരമയിലും ദീപികയിലും ആയിരുന്നു കിടക്കുന്നത് ...( രണ്ടര രൂപയുടെ മുടക്കല്ലേ ഉള്ളൂ ) ..വിരിച്ചങ്ങു വിശാലമായി കിടക്കും ....

കോട്ടയത്തെയും എറണാകുളത്തെയും വേര്‍തിരിചോഴുകുന്ന മുവാട്ടുപുഴയുടെ മുകളില്‍ കൂടി ഈ രണ്ടു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഏക കണ്ണിയായി റയില്‍വേ പാലം തലയെടുപ്പോടെ നില്‍ക്കുന്നു ...കൂകി പാഞ്ഞു അലറി ഓടുന്ന തീവണ്ടികള്‍ നാട് മുഴുവന്‍ വിരപ്പിച്ചേ ഇ പലതെയും ഇതിന്റെ അടുത്ത് കൂടി പോകുന്നവരെയും വിറപ്പിച്ചു കടന്നു പോകുന്നതെ ഭയത്തോടു മാത്രമേ കാണാന്‍ കഴിയുകയുള്ളൂ...മേവള്ളൂരെ ജങ്ക്ഷനില്‍ അനേകം ശകടങ്ങള്‍ വന്നു പോകുന്നു...കോട്ടയത്തിനും എറണാകുളത്തിനും പിറവത്തിനും ...എന്തിനേറെ പറയാന്‍ ...അങ്ങ് ഉഗാന്ടക്ക് വരെ പോകാന്‍ ഇവിവ്ടുനു ബസ്‌ കിട്ടും ..അങ്ങനെ ലോകം മുഴുവനും അറിയപ്പെടുന്ന എല്ലാ ജാതി മതസ്ഥരും ഏകോദര സഹോദരങ്ങളെ പോലെ വാഴുന്ന ഒരു മാതൃകാ ദേശം ആണിത് ..

ഇവിടെ അടുത്തായി ഒരു വിദ്യാലയവും നിലകൊല്ലുന്നൂ ...കുഞ്ഞിരാമന്‍ മെമ്മോറിയാല്‍ ഹൈ സ്കൂള്‍ ..ഇവിടുത്തെ ഒരുന്നത വിദ്യാഭ്യാസ സ്ഥാപനം ആണ് ...പിന്നേ ..അതിപുരാതനമായ് ഒരു റെയില്‍വേ സ്റ്റേഷന്‍ കൂടി ഇവിടുത്തെ പ്രത്യേകത ആകുന്നു ...പിറവം റോഡ്‌ സ്റ്റേഷന്‍..ഒരു മാതിരി എല്ലാ ഗുഡ്സ് വണ്ടികളും നിര്‍ത്തുന്ന കോട്ടയത്തിനും എറണാകുളത്തിനും ഇടക്കുള്ള ഒരു പ്രധാന സ്റ്റേഷന്‍ കൂടിയാണിത്‌ .

പാമ്പന്‍ പാലം പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന പാലത്തില്‍ കൂടിയുള്ള യാത്ര  ഒരുമാതിരി ഞാണില്‍ മേല്‍ കളിയായിരുന്നു ...അനേക അപകടങ്ങള്‍ നടന്നതിനാല്‍ പൊതുജനങ്ങളുടെ നീണ്ട നാളത്തെ നിലവിളി ഒരു നടപ്പാലത്ത്തിന്റെ രൂപത്തില്‍ അവതരിച്ചു ...അങ്ങനെ നാട്ടുകാരുടെ കണ്ണിലുണ്ണിയായി നടപ്പാലം നിലകൊണ്ടു.


HPC എന്നാ സര്‍ക്കാര്‍ സ്ഥാപണം ആയിരക്കണക്കിന് ജനങ്ങളുടെ അന്നം കൂടിയായിരുന്നു. അവിടയാനീയുള്ളവനും 12  വയസ്സുമുതല്‍ ഏതാണ്ട് 20 വര്‍ഷക്കാലം ജീവിച്ചത്. നമ്മുടെ പിതാശ്രീ ഈ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍ ആയതിനാല്‍ അവിടെയുള്ള കമ്പനി വക കൊട്ടരതില്ലയിരുന്നു താമസം.

അതിമനോഹരമായ അനേക പാര്‍ക്കുകള്‍ നിറഞ്ഞ ചെറുപ്പക്കാര്‍ക്കും കള്ള്ടിക്കുന്നവര്‍ക്കും നിവര്‍നും ഇരുന്നും അര്‍മാദിക്കാന്‍ 
പറ്റിയ അനേക വാസസ്ഥലങ്ങള്‍ അതിനു ചുറ്റിലും ഉണ്ടായിരുന്നു..

പിന്നെ വെള്ളൂരെ രാജ്യത്തിനെ പ്രതിനിധീകരിച്ചു ലോക സുന്ദരി മത്സരങ്ങളില്‍ വരെ പങ്കെടുത്ത കപ്പെള്ള ഓമന, ചെമ്മാഞ്ചി മരിയ തുടങ്ങിയ സുന്ദരിമാരുടെ ആവാസകേന്ദ്രം കൂടിയായിരുന്നു അവിടുത്തെ മനോഹരങ്ങളായ ഇന്ച്ചപുല്‍ക്കാടുകള്‍, 

HPC കഥകള്‍ പറഞ്ഞു തുടങ്ങിയിട്ടില്ല ചെറിയൊരു വിവരണം മാത്രം കൂടുതല്‍ കഥയുമായി ഉടന്‍ വരും...

ബന്ധപ്പെടേണ്ട വിലാസം...

അല്ലെ വേണ്ട ബന്ധപ്പെട്ട ശരിയാകില്ല ...ആയതിനാല്‍ ശേഷം ഭാഗം വെള്ളത്തില്‍

2011 ഫെബ്രുവരി 26, ശനിയാഴ്‌ച

വാഗന്‍ ട്രാജഡി


 
ഇതൊരു കഥയല്ല എന്നാല്‍ യദാര്‍ത്ഥ ജീവിതവുമായി ഇഴപിരിഞ്ഞു കിടക്കുന്ന ഒരു സംഭവവുമായി  ബന്ടപ്പെട്ടു കിടക്കുന്നു ...സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ ഇന്ത്യ എന്നും പാകിസ്താനെ പാകിസ്ഥാനെന്നും വെട്ടിമുരിച്ചതിനുശേഷം നടന്ന ചരിത്രത്തിലെ കറുത്ത പാടായി അവശേഷിക്കുന സംഭവ ബഹുലമായ ആ ചരിത്ര സംഭവം പോലെ ഇതും സംഭവ ബഹുലവുമാനുതാനും ....രണ്ടും നടന്നത് വാഗനിലയതിനാല്‍ ഇതിനും ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തില്‍ ഒരു നിര്‍ണായക സ്ഥാനമുണ്ട്താനും 1947 ലെ സംഭവവും 2004 ലെ കാര്യവുമായി കടലും കടലാടിയം തമ്മിലുള്ള ബന്ധവും ..പാ വേറെ പാപ്പച്ചന്‍ വേറെ, പള്ളി വേറെ പള്ളിക്കൂടം വേറെ ....പീഡനം വേറെ പാമോയില് വേറെ ...ജോസപ്പ് വേറെ മാണി വേറെ അച്ചുമാമ വേറെ പാര്‍ട്ടി വേറെ എന്ന് പറയുന്ന ബന്ധവുമാനുള്ളത് ...  

ഇനി ഞാന്‍ അധികം പറഞ്ഞു നിങ്ങളുടെ ക്ഷമയെ പരീഷിക്കാന്‍ തുനിയുന്നില്ല ....

അന്നൊരു ശനിയാഴ്ച ആയിരുന്നു ...നാലുമണി ആയിട്ടും ബെന്നിയെക്കുരിച്ചൊരു വിവരവും ഇല്ലാത്തതിനാല്‍ സനലും സജിയും കൂടി അവനെ അന്നെഷിചിറങ്ങി...വെള്ളിയാഴ്ച ആറുമണിക്ക്  എറണാകുളത്തുനിന്നും വൈകിട്ടത്തെ പുഷ്പുള്ളില്‍ യാത്ര പറഞ്ഞു പോന്നതാന്നു തങ്ങളുടെ പ്രിയ സുഹൃത്ത് ബെന്നി ...സാദാരണ നടത്താറുള്ള സന്ദ്യവന്ദനം മുല്ലപ്പന്തല്‍ ഷാപ്പില്‍ നിന്നും നടത്തി ഇഷ്ടന്‍ ട്രെയിന്‍ കയറിയതാണ് ...പോകുമ്പോള്‍ തന്നെ നല്ല ഫോമിലായിരുന്നു .....സാദാരണ അവര്‍ ഒരുമിച്ചാണ് ട്രെയിന്യില്‍ തിരികെ യാത്ര എന്നാല്‍ അന്ന് സനലിനും സജിക്കും വേറെ ചില തിരക്കുള്ളതിനാല്‍ അവര്‍ പാതിരാക്കുള്ള വണ്ടിയിലാണ് വന്നത് ..

ശനിയാഴ്ച സാധാരണയായി ഉച്ചയോടുകൂടി ബെന്നി സനലിനെ തിരക്കി എത്തുക പതിവാണ് ...ശനിയാഴ്ചത്തെ പൂത്തോട്ട ഷാപ്പില്‍ മൂന്നിന്മേല്‍ കുറുബാന നടത്ത്താനുല്ലതന്നു .....അതിനും കാണഞ്ഞപ്പോള്‍ സനല്‍ സജിയേം കൂടി ബെന്ന്യേ അന്നെഷിചുച്ചു അവന്റെ വീട്ടില് ‍ചെന്നൂ, വീടിന്റെ അടുത്തെത്തിയപ്പോള്‍ തന്നെ ഒരുമാതിരി ആയുര്‍വേദ ശാലയുടെ അടുത്തൂടെ പോയാലുള്ള നാറ്റം പോലെ..ഒരുതരം കൊഴാമ്പിന്റെയും കഷായതിന്റെം എണ്ണയുടെയും എല്ലാം കൂടിക്കലര്‍ന്ന ന്ന മനം പിരട്ടുന്ന അവസ്ഥ .....കോട്ടക്കല്‍ ആര്യവൈദ്യശാല കാരിക്കൊട്ടെക്ക് മാറ്റിയപോലെ ....വീടിനകത്ത് കയറിയപ്പോള്‍ കണ്ട കാഴ്ച ഏതു വിശാല ഹൃദയന്റെയും മനസ് കല്ലുപോലാക്കാന്‍ പോന്നതായിരുന്നു .....ഒരുമാതിരി ബയോളജി ലാബില്ലേ ടേബിളില്‍ വയറു മുറിച്ചു പിള്ളാരെ പഠിപ്പിക്കാന്‍ കിടത്തിയിരിക്കുന്ന തവളയുടെ രൂപത്തില്‍ ബെന്നി ഒരു ഒറ്റമുറിയന്‍  തോര്തുമുടുത് കിടക്കുന്നു ...ടേബിളിനു ചുറ്റും തവളയുടെ ആന്തരവയവം കണ്ടു പഠിക്കാന്‍ നില്‍ക്കുന പിള്ളേരെ പോലെ അവന്റെ ചേട്ടന്മാരും അവരുടെ ഭാര്യമാരും പിന്നെ അമ്മയും കൂടി ചുറ്റും നിന്ന് എണ്ണയും കുഴമ്പും ദേഹത്ത് പുരട്ടുകയും ഉഴിയുകയും ചെയ്യുന്ന കാഴ്ച കണ്ട അവര്‍ ഞെട്ടിപ്പോയി ...

എടാ ഇന്തെന്തു പറ്റിയെടാ ? ..ഇന്നലെ വൈകിട്ടോടെ ഞങ്ങള്‍ നിന്നെ കണ്ടതാണല്ലോ ഇതെന്താ ഇപ്പൊ ഇങ്ങനെ ...എന്നെല്ലാം അവര്‍ ചോദിച്ചു ...എന്നാല്‍ .ഞാനൊന്നും അറിഞ്ഞില്ലാ ....എന്തൊക്കെയോ എനിക്ക് ചുറ്റും സംഭവിക്കുന്നു ....."അനന്തം അജ്ഞാതം അവര്‍ണനീയം ഈലോക ഗോളം തിരിയുന്ന മാര്‍ഗം അതിന്കലെങ്ങാണ്ടോരിടതിരുന്നു നോക്കുന്ന മര്‍ത്യന്‍ കതയെന്തരിഞ്ഞൂ " എന്നാ ഭാവത്തില്‍ ബെന്നി അവരെ ദയനീയമായി ഒന്ന് നോക്കി ..സനലിനും സജിക്കും അവരുടെ ചോദ്യത്തിന് ബെന്ന്യുടെ ചേട്ടന്മാരും അവരുടെ ഭാര്യമാരും പിന്നെ അമ്മയും ചേര്‍ന്ന് കോറസ് പോലെ പറഞ്ഞു ..ഓ ..അവന്‍ ഒന്ന് പഴത്തൊലി ചവിട്ടി റെയില്‍വേ സ്റ്റേന്റെ പ്ലട്ഫോര്മില്‍ ഒന്ന് വീണൂ...അവര്‍ അവനെ ഒന്ന് നോക്കി..ഇതുള്ളതോ എന്നാ ഭാവത്തില്‍ ....ബെന്നി അവരെ നോക്കി ..ദയനീയംമായി അങ്ങനെ തന്നെ എന്ന് തലയാട്ടീ...ഒരുമാതിരി കൊല്ലാന്‍ കൊണ്ടുപോകുന്ന ആടിനെ പോലെ ...

അവസാനം അമ്മയും ചേട്ടന്മാരും എല്ലാം ബെന്നിയെ കൂടുകാരെ എല്പ്പിച്ചേ മുറിക് പുറത്തു പോയപ്പോള്‍ രണ്ടുപേരും കൂടി അവനോടെ വിശദമായി കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ഒരു വാഗെന്‍ ട്രജടിയുടെ കഥ പുറത്ത് വന്നു ...

തലേന്നു സന്ധ്യക്ക്‌ സനലും സജിയും കൂടി ബെനിയെ ട്രെയിനില്‍ കയറ്റി വിട്ടു...ട്രെയിന്‍ സൌത്ത് സ്റ്റേഷന്‍ വിട്ടപ്പോള്‍ തന്നെ ഫുല്ലയിരുന്നു ...നിന്ന് തിരിയാന്‍ ഇടയില്ല...ബെന്നി സീറ്റ്‌ അന്നെഷിച്ചു അവസാനം ഒരു വാതിലിന്റെ വശത്ത് കൂട് കൂട്ടി നില്‍ക്കുമ്പോള്‍ അവിടെ അനേകം ഇണക്കിളികള്‍ കൂട് വച്ചിരിക്കുന്ന കാഴ്ച അവനെ വല്ലാതെ ഹരം കൊള്ളിച്ചു ...ഇനക്കിളികല്ലുടെ സല്ലാപവും കൊഞ്ചലും കൊഴയലും എല്ലാം കണ്ടും ആസ്വതിച്ചും നിന്ന അവനിലും ഒരു മോഹം കൂടുകൂട്ടി ...
വല്ല സിംഗിള്‍ കിളികളെയും കിട്ടിയിരുന്നെങ്കില്‍ ...ഒരു നെരംപോക്കിനൊരു കൂടും കൂട്ടി നില്കാംആയിരുന്നു ...ട്രെയിന്‍ അങ്ങനെ ത്രിപ്പൂനിത്തുരയും കഴിഞ്ഞങ്ങനെ കര്‍ണ്ണ കടോര ശബ്തത്തില്‍ ഓടിക്കൊണ്ടിരുന്നു ....പുറത്തെ ജാലക കാഴ്ചകള്‍ ബെന്നിയില്‍ വ്യതിയാനം വരുതിക്കൊണ്ടിരുന്നു ....ചിറ്റൂര്‍ കള്ള് അവന്റെ തലമേല്‍ രാസപ്രവര്‍ത്തനം തുടങ്ങി ...ടച്ചിങ്ങ്സ് ആയി കഴിച്ച കപ്പയും മീങ്കറിയും അവനില്‍ പുതിയൊരുന്മേഷം നിറച്ചു ...അങ്ങനെ നില്‍ക്കുമ്പോള്‍ ഒരു സെറ്റ് ഇനക്കിളികളിലെ ആണ്‍കിളി  ..പ്രകൃതിയുടെ വിളികേട്ടു പതിയെ അതിനെ പ്രതിരോധിക്കാനാകാതെ മേചില്പുരം തേടി പോയി ...തന്റെ ആണ്‍കിളിയുടെ അഭാവത്തില്‍...നില്‍ക്കുന്ന പെന്കിളിയെ നോക്കിയപ്പോള്‍ ബെന്നിയിലെ മൃദുല ഹൃദയന്‍ ഉണര്‍ന്നു ...കാക്കയുടെ കൂട്ടില്‍ കയറി മുട്ടയിടുന്ന കുയിലിന്റെ ഭാവത്തില്‍ പതിയെ അടുത്ത കൂടി ..എന്നാല്‍ പെന്കിളി ഒരുമാതിരി ...ചൊറിതണം തട്ടിയെ കുട്ടിയെ പോലെ അവള്‍ കുറച്ചകന്നു നിന്നൂ..എന്നാല്‍ ബെന്നി അവളോട്‌ ചോദിച്ചു എന്താ നീ അവനോടെ മാത്രമേ മിണ്ടൂ ഞാനെത ആണല്ലേ ? ...പഴയ മലയാളം സിനിമയില്‍ നായകന്‍ ഇല്ലാത്ത സമയം നോക്കി നായികയെ പ്രേമിക്കാന്‍ വരുന്ന വില്ലന്റെ ഭാവം ..ആ സമയം കൊണ്ടേ ആങ്കിളി പ്രകൃതി വിരുദ്ധവും ഒക്കെ നടത്തി തിരികെ വന്നു ..അങ്ങനെ അവനും ബെന്നിയും തമ്മില്‍ കോര്‍ത്ത്‌ ...പെന്കിളിയുടെ മുന്നിലിട്ട് ബെന്നി ആണ്‍കിളിയുടെ മര്മത് ഒന്ന് കൊടുത്തു ...അന്കിളിയുടെ കൂടെ വേറെയും ചില കുട്ടികള്‍ കൂടിയുണ്ടായിരുന്നു ഒച്ചയും ബഹളവും കേട്ട അവര്‍ ഓടി വന്നപ്പോള്‍ കണ്ട കാഴ്ച ചെക്കന്‍ കന്യാകുമാരിയില്‍ കായും വച്ച് നില്ക്കുന്നൂ ....ബെന്നി വീണ്ടും അവനെ വിവേകാനന്ദ പാറയിലേക്ക്‌ വിടാന്‍ തയാറായി നില്ക്കുന്നൂ ...ഓടി വന്ന ചില മല്ലന്മാര്‍ ബെന്നിയുടെ മുതുകിലും വയറ്റിലും പിന്നെ കണ്ണി ക്ണ്ടിടതെല്ലാം കേറി ഉഴുതു ...അവസാനം അവര്‍ ബെന്നിയെ കുഴച്ചു മരിച്ചു ചപ്പതിയുണ്ടാക്കാന്‍ പറ്റിയ പരുവത്തില്‍ ആക്കിയിട്ടു ബെന്നിക്കിരങ്ങേണ്ട സ്റ്റേഷനില്‍ ഇരക്കിവിട്ടൂ ....അവന് ഒരുതരത്തില്‍ അവന്റെ വീട്ടില്‍ എത്തിപ്പെട്ടു ..അങ്ങനെ വീണ്ടു ഇന്ത്യ ചരിത്രത്തില്‍ ഒരു വാഗെന്‍ ട്രാജെടി കൂടി എഴുതി ചേര്‍ക്കപ്പെട്ടു