2011 മാർച്ച് 3, വ്യാഴാഴ്‌ച

HPC

HPC എന്ന് പറയുമ്പോള്‍ ഈ ദേശം എവിടെയാണെന്നും ഇങ്ങനൊരു നാട് നമ്മുടെ കൊച്ചു കേരളത്തില്‍ ഉണ്ടോ 
എന്ന് സന്ദേഹിക്കുന്ന സന്ദേഹികള്‍ക്ക് വേണ്ടി ഞാനാദ്യമേ പറയട്ടെ ..... ഇതൊരു മനോഹരമായ കൊച്ചു ഗ്രാമം....നഗരത്തിന്റെ നരക സ്വോഭാവങ്ങള്‍ ഒന്നും തൊട്ടു തീണ്ടിയിട്ടില്ലാത്ത ...ഗ്രാമത്തിന്റെ നന്മകള്‍ തന്നിലാവോളം നിറച്ച വെള്ളൂര്‍ എന്നാ കൊച്ചു ഗ്രാമാതെക്കുരിചാന്നു ഞാന്‍ പറയുന്നത്...




എച് പീ സീ കഥകള്‍ എഴുതാന്‍ ഞാനാര എച് പീ സീ യുടെ കഥകാരനാനോ  ? ....
നിളയുടെ കഥാകാരന്‍ എന്നൊക്കെ പറയുമ്പോലെ ........എന്നാല്‍ ഒരു സോകാര്യം ഞാന്‍ പറയട്ടെ .....ഞാനെന്ന ഈ ഞാന്‍ ഈ നാട്ടുകാരന്‍ പോലുമല്ല ..എന്നാലും എന്റെ ബാല്യകാലത്തിന്റെ അവസാനവും കൌമാരകാലവും ജീവിച്ച ഈ കൊച്ചു ഗ്രാമം എന്റെ ജീവിതത്തില്‍ അതിയായ സ്വാധീനം ചെലുത്തിയിട്ടുണ്ട് ...


" എന്നാല്‍ ഞാനൊരു കഥയുരചെയ്യാം...
  എന്നുടെ ഗുരുവരനരുളിയ പോലെ ..( എന്നുടെ ഗുരുവരന്‍ അരിവാള്‍ പോലെ..എന്ന് തിരുത്തി വായിക്കാനപേക്ഷ )"...

എന്ന് പറഞ്ഞപോലെ ഇനി നമ്മുക്ക് കഥയുടെ പരിനാമാഗുപ്തിയിലേക്ക് കടക്കാം ,....(അഴീക്കോടന്‍ മാഷ് കണ്ടാല്‍ അടിയുരപ്പ).... 

ചരിത്രവും പുരാണവും പിന്നെ ഭൂമിശാസ്ത്രവും..

കോട്ടയം, എറണാകുളം എന്ന രണ്ടു ശത്രു രാജ്യങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന മുവാറ്റുപുഴ എന്ന 
മഹാനദിക്കരയിലുള്ള കോട്ടയം രാജ്യത്തിലെ ഒരു കൊച്ചു പട്ടണം ആണ് വെള്ളൂര്‍ എന്ന് പറയുന്ന നാട്, ഈ ദേശത്തെ മേവെള്ളൂര്‍ എന്ന പേരിലും അറിയപ്പെടും .....ഈ നാട്ടിലെ ജനങ്ങളെല്ലാം ഇവിടുത്തെ രാജാക്കന്മാര്‍ ആയ്യിരുന്നു ...ആയതിനാല്‍ ഇവിടെ കള്ളവും ഇല്ല ചതിയും ഇല്ല...എള്ളോളം ഇല്ല ഒന്നും തന്നെ ...പിന്നെ അത്യാവശ്യം തട്ടിപ്പും തരികിടെം ആയി നടക്കുന്ന കൊറച്ച്ചുപേര്‍ ‍ അത്രയേ ഉള്ളൂ...ഈ നാടിന്റെ മുഖച്ഛായ ആയി നില്‍ക്കുന്ന കടലാസ് നിര്‍മ്മാണ ശാല ...ഇതിനെ HPC എന്ന പേരില്‍ അരിയ്പ്പെട്ടിരുന്നതിനാലും വെള്ളൂര്‍ രാജ്യത്തിന് വെള്ളൂര്‍ HPC എന്ന പേരും വന്നൂ...ഇവിടെ നിന്നും പത്ര കടലാസ് നിര്‍മ്മിചിരുന്നതിനാല്‍ കോട്ടയത്തെ പത്ര മുത്തശ്ശിമാരും പത്രഅച്ചായന്മാരും അടിക്കാനുള്ള കടലാസ് ( നമ്മുടെ പഴയ മുഖ്യമന്ത്രി നായനാരുടെ ഭാഷയില്‍ ) കാശ് കൊടുത്തും കടം പറഞ്ഞും മേടിച്ചിരുന്നു...അതുകൊണ്ട് ഞങ്ങള്‍ പഠിക്കുന്ന കാലത്ത് കോട്ടയത്ത്‌ താമസിക്കെണ്ടാതായി വന്നാല്‍ ഇവരുമായുള്ള ബന്ധത്താല്‍ മനോരമയിലും ദീപികയിലും ആയിരുന്നു കിടക്കുന്നത് ...( രണ്ടര രൂപയുടെ മുടക്കല്ലേ ഉള്ളൂ ) ..വിരിച്ചങ്ങു വിശാലമായി കിടക്കും ....

കോട്ടയത്തെയും എറണാകുളത്തെയും വേര്‍തിരിചോഴുകുന്ന മുവാട്ടുപുഴയുടെ മുകളില്‍ കൂടി ഈ രണ്ടു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഏക കണ്ണിയായി റയില്‍വേ പാലം തലയെടുപ്പോടെ നില്‍ക്കുന്നു ...കൂകി പാഞ്ഞു അലറി ഓടുന്ന തീവണ്ടികള്‍ നാട് മുഴുവന്‍ വിരപ്പിച്ചേ ഇ പലതെയും ഇതിന്റെ അടുത്ത് കൂടി പോകുന്നവരെയും വിറപ്പിച്ചു കടന്നു പോകുന്നതെ ഭയത്തോടു മാത്രമേ കാണാന്‍ കഴിയുകയുള്ളൂ...മേവള്ളൂരെ ജങ്ക്ഷനില്‍ അനേകം ശകടങ്ങള്‍ വന്നു പോകുന്നു...കോട്ടയത്തിനും എറണാകുളത്തിനും പിറവത്തിനും ...എന്തിനേറെ പറയാന്‍ ...അങ്ങ് ഉഗാന്ടക്ക് വരെ പോകാന്‍ ഇവിവ്ടുനു ബസ്‌ കിട്ടും ..അങ്ങനെ ലോകം മുഴുവനും അറിയപ്പെടുന്ന എല്ലാ ജാതി മതസ്ഥരും ഏകോദര സഹോദരങ്ങളെ പോലെ വാഴുന്ന ഒരു മാതൃകാ ദേശം ആണിത് ..

ഇവിടെ അടുത്തായി ഒരു വിദ്യാലയവും നിലകൊല്ലുന്നൂ ...കുഞ്ഞിരാമന്‍ മെമ്മോറിയാല്‍ ഹൈ സ്കൂള്‍ ..ഇവിടുത്തെ ഒരുന്നത വിദ്യാഭ്യാസ സ്ഥാപനം ആണ് ...പിന്നേ ..അതിപുരാതനമായ് ഒരു റെയില്‍വേ സ്റ്റേഷന്‍ കൂടി ഇവിടുത്തെ പ്രത്യേകത ആകുന്നു ...പിറവം റോഡ്‌ സ്റ്റേഷന്‍..ഒരു മാതിരി എല്ലാ ഗുഡ്സ് വണ്ടികളും നിര്‍ത്തുന്ന കോട്ടയത്തിനും എറണാകുളത്തിനും ഇടക്കുള്ള ഒരു പ്രധാന സ്റ്റേഷന്‍ കൂടിയാണിത്‌ .

പാമ്പന്‍ പാലം പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന പാലത്തില്‍ കൂടിയുള്ള യാത്ര  ഒരുമാതിരി ഞാണില്‍ മേല്‍ കളിയായിരുന്നു ...അനേക അപകടങ്ങള്‍ നടന്നതിനാല്‍ പൊതുജനങ്ങളുടെ നീണ്ട നാളത്തെ നിലവിളി ഒരു നടപ്പാലത്ത്തിന്റെ രൂപത്തില്‍ അവതരിച്ചു ...അങ്ങനെ നാട്ടുകാരുടെ കണ്ണിലുണ്ണിയായി നടപ്പാലം നിലകൊണ്ടു.


HPC എന്നാ സര്‍ക്കാര്‍ സ്ഥാപണം ആയിരക്കണക്കിന് ജനങ്ങളുടെ അന്നം കൂടിയായിരുന്നു. അവിടയാനീയുള്ളവനും 12  വയസ്സുമുതല്‍ ഏതാണ്ട് 20 വര്‍ഷക്കാലം ജീവിച്ചത്. നമ്മുടെ പിതാശ്രീ ഈ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍ ആയതിനാല്‍ അവിടെയുള്ള കമ്പനി വക കൊട്ടരതില്ലയിരുന്നു താമസം.

അതിമനോഹരമായ അനേക പാര്‍ക്കുകള്‍ നിറഞ്ഞ ചെറുപ്പക്കാര്‍ക്കും കള്ള്ടിക്കുന്നവര്‍ക്കും നിവര്‍നും ഇരുന്നും അര്‍മാദിക്കാന്‍ 
പറ്റിയ അനേക വാസസ്ഥലങ്ങള്‍ അതിനു ചുറ്റിലും ഉണ്ടായിരുന്നു..

പിന്നെ വെള്ളൂരെ രാജ്യത്തിനെ പ്രതിനിധീകരിച്ചു ലോക സുന്ദരി മത്സരങ്ങളില്‍ വരെ പങ്കെടുത്ത കപ്പെള്ള ഓമന, ചെമ്മാഞ്ചി മരിയ തുടങ്ങിയ സുന്ദരിമാരുടെ ആവാസകേന്ദ്രം കൂടിയായിരുന്നു അവിടുത്തെ മനോഹരങ്ങളായ ഇന്ച്ചപുല്‍ക്കാടുകള്‍, 

HPC കഥകള്‍ പറഞ്ഞു തുടങ്ങിയിട്ടില്ല ചെറിയൊരു വിവരണം മാത്രം കൂടുതല്‍ കഥയുമായി ഉടന്‍ വരും...

ബന്ധപ്പെടേണ്ട വിലാസം...

അല്ലെ വേണ്ട ബന്ധപ്പെട്ട ശരിയാകില്ല ...ആയതിനാല്‍ ശേഷം ഭാഗം വെള്ളത്തില്‍

2 അഭിപ്രായങ്ങൾ:

  1. HPC വഴി ഒരുപാടു തവണ ബൈക്കില്‍ പിറവതോട്ടൊക്കെ പോയിട്ടുണ്ട്..മോനിപ്പള്ളീന്നു അങ്ങോട്ട്‌ പോകാനുള്ള ഒരു വഴിയില്‍ ഒരു റബര്‍ തോട്ടത്തില്‍ കയറി സ്ഥിരമായി കപ്പയും മീനും ( ഇലയില്‍ ) തട്ടുമായിരുന്നു !

    അന്ന് പെരുമ്പടവം വഴി പോയിരുന്നു...അപ്പോള്‍ ആ മഹാനായ കഥാകാരനെയും ഓര്‍ക്കുമായിരുന്നു..

    ആ ഓര്‍മ്മകള്‍ ഒക്കെ ഉണര്തിയതിനു നന്ദി...വീണ്ടും വരാം..
    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  2. ഗ്രാമക്കാര താങ്കളുടെ അഭിപ്രായത്തിനു നന്ദി ...മോനിപ്പള്ളി വഴി വരുമ്പോള്‍ പെരുവക്കടുത്ത്തുള്ള സ്ഥലമാനത്തെ ...അവര്‍മാ ആണെന്ന് തൊന്നുന്നൂ ..

    മറുപടിഇല്ലാതാക്കൂ